മത്സ്യകന്യക
രാഘവന്റെ ആദ്യ പേര് രാഘവന് എന്നായിരുന്നില്ല. രാഘവന്റെ ആദ്യ പേര് രാഘവന് പോലും അറിയില്ലായിരുന്നു. **** ചെറുതിലെ തന്നെ മീന്‍പിടുത്തത്തില്‍ കേമനായിരുന്നു അവന്. പരല്‍ മീനുകള്‍ മുതല്‍ നീലത്തിമിംഗലം വരെ അവന്റെ കൈപ്പിടിയില്‍ ഒതുങ്ങുമെന്നാണ് കഥ. താന്‍ തിമിംഗലത്തെ കണ്ടിട്ടുപോലുമില്ലെന്ന് രാഘവന് നന്നായറിയാം. എങ്കിലും പുകഴ്ത്തുന്നവരെ അവന് തിരുത്താന്‍ പോകാറില്ല. രാഘവന് ആദ്യാമായ് ചുണ്ടത്ത് വിരല്‍ വയ്ക്കുന്നത് പേരറിയാത്തൊരു കടല്‍പക്ഷിയെ കണ്ടിട്ടാണ്. നിലംതൊടാതെ വായുവില്‍ പറന്നുനടന്ന അതിനെ അവന് ഏറെ നേരം നോക്കിനിന്നു. അതിന്റെ കൈകളില്‍ വിരലുകളില്ല. കാലുകൊണ്ടാണത് മീന്‍ പിടിക്കുന്നത്. ആ കൈകള്‍ കൊണ്ടതിനു ഉയരാം... താഴാം... വെള്ളത്തിനു മീതെ നിന്ന് സ്വന്തം മുഖം നോക്കാം. ഒരു ജോഡി ചിറകുകളെങ്ങനെ ഒപ്പിക്കും എന്നായി അവന്റെ ചിന്ത. പല വിദ്യകളും നോക്കിയെങ്കിലും ഒന്നും ഒത്തുവന്നില്ല. ഒടുവില്‍ അമ്മയോട് വിവരം പറഞ്ഞു. അവര്‍ അവനെ അവരുടെ പഞ്ഞിപോലുള്ള നെഞ്ചിലേക്ക് ചേര്‍ത്തു. “കൈ വിടര്‍ത്തി കണ്ണടച്ച് നിന്ന് നോക്കിയേ...കാറ്റെന്റെ പൊന്നിനെ തേടി വരുന്നതറിയാം...പക്ഷികള്ക്കുളളതുപോലെ നിന