Posts

Showing posts from May, 2013

ഋതുചക്രം

Image
വസന്തം.. വസന്തത്തിന് ആരും നടാതെ തനിയേ വളര്‍ന്ന നിശാഗന്ധിയുടെ മണമാണ് വസന്തത്തിലാണ് അഭിമന്യു നടക്കാന്‍ പഠിച്ചത് അവനു ചിറകു മുളച്ചതും അവന്റെ മുട്ട് മുറിഞ്ഞതും   ഒരു വസന്തത്തിലാണ് വസന്തത്തിലാണ് അവന്‍ തോട്ടാവാടിയോട് പിണക്കം നടിച്ചതും, അപ്പൂപ്പന്‍താടിയോട് കൂട്ട് കൂടിയതും. വസന്തം … ആശിക്കാന്‍ മറന്ന സ്വര്‍ഗം. ഗ്രീഷ്മം... നെഞ്ചിന്റെ ചൂടില്‍ അവന്‍ അറിയാതെ പോയതാണ് ഗ്രീഷ്മത്തിന്റെ ഉഷ്ണം  ഗ്രീഷ്മത്തിലാണ് അഭിമന്യു നായാട്ട് പഠിച്ചത് അവന്‍ പെണ്ണിനെ കണ്ടതും  അവനു നൊമ്പരം വന്നതും ഒരു ഗ്രീഷ്മത്തിലാണ് ഗ്രീഷ്മത്തിലാണ് അവന്‍ വിപ്ലവമെന്ന ലഹരിയറിഞ്ഞതും, കാല്പനികതയുടെ സാധ്യതകളറിഞ്ഞതും ഗ്രീഷ്മം … ചോരത്തിളപ്പിന്റെ വസന്തം. ശരത്ത്.. നിശാഗന്ധിയുടെ ഇലകള്‍ ചുവന്നപ്പോള്‍ മനംനൊന്ത് തീര്‍ഥാടനത്തിനു പോയതാണ് അമ്മ ശരത്കാലത്താണ് അഭിമന്യു തലയെടുക്കാന്‍ പഠിച്ചത് അവനെ കുളയട്ട കടിച്ചതും അവന്‍ വിളറി വെളുത്തതും ഒരു ശരത്കാലത്താണ് ശരത്കാലത്താണ് അവന്‍ മകന്റെ ജാതകമെഴുതിച്ചതും, പുരയിടത്തിനു മുള്ളുവേലി കെട്ടിയതും. ശരത്ത് … നിശാഗന്ധിയുടെ മോര്‍ച്ചറി. ശിശിരം... വെളുത്തമഞ്

അകക്കണ്ണ്

Image
മനസ്സിന് ചുറ്റും ഒരു മതിലുകെട്ടണം പിന്നിലും മുന്നിലും ഒരു കിളിവാതില്‍ അതെ, വാതിലല്ല ‘കിളിവാതില്‍’ അഴികളുള്ള, കണ്ണ് മാത്രം കടക്കുന്ന ഒരു കുഞ്ഞു കിളിവാതില്‍. അതിനുള്ളിലൂടെ നിന്നെ ഞാന്‍ കാണും നിന്റെ കൊലുസ്സിന്റെ കിലുക്കം കേള്‍ക്കും നഗ്നപാദത്തിന്റെ താളമറിയും. കള്ളിമുള്ളില്‍ കാലുടക്കും മുന്പ് അലറി വിളിക്കും ഞാന്‍. അപ്പോള്‍ മാനത്തേക്ക് നോക്കുക നീ കാണുന്ന മിന്നാമിനുങ്ങികളെ, അടഞ്ഞ മനക്കൊട്ടാരത്തിലിരുന്നു ഞാനും കാണുന്നുണ്ടാകും...