Posts

Showing posts from 2014

തവളരാജ്യം

Image
യാതൊരു  തത്വശാസ്ത്രത്തെയും തിരുത്തിയെഴുതുവാനോ വ്യവസ്ഥകള്‍ക്കെതിരെ പ്രതിഷേധിക്കാനോ അല്ല അനുഗ്രഹയും ക്രിസ്റ്റഫറും കേട്ടിപ്പിടിച്ചതും ചുംബിച്ചതും. അവര്‍ക്ക് അപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നി. അത്രതന്നെ. അതിനു യാതൊരു തരത്തിലുള്ള  ന്യായീകരണങ്ങളും അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. അന്നും ഇന്നും. **** ക്രിസ്റ്റഫറിന്റെ കരളിലേക്ക് കത്തി കുത്തിയിറക്കുമ്പോള്‍ അജയന്‍ എന്തിനൊക്കെയോ എതിരെ പ്രതിഷേധിക്കുകയായിരുന്നു. പെങ്ങളെ ചുംബിച്ച അവളുടെ അന്യജാതിക്കാരനായ കാമുകന്‍ എന്നതിലുപരി തന്റെ പ്രതിഛായക്കും താനെന്ന വ്യക്തിയുടെ സാമൂഹിക പ്രസക്തിയിലും ഒരു നിഴലായി വ്യാപിച്ച ചെകുത്താനായിരുന്നു അന്ന് അയാള്‍ക്ക് ക്രിസ്റ്റഫര്‍. തന്നെയേല്‍പ്പിച്ച കടമ കൃത്യമായും വൃത്തിയായും നിര്‍വഹിച്ച ഒരു സമരയോദ്ധാവായാണ് ചോരചീറ്റുന്ന ക്രിസ്റ്റഫറിനെ നോക്കി രണ്ടു നിമിഷങ്ങളിലേറെ അജയന്‍ ആശാരിയുടെ റബര്‍ തോട്ടത്തില്‍ നിന്നത്. പിന്നീട് അന്ന് കൂട്ടുവന്ന എന്നാല്‍ ഇന്ന് പേരോര്‍ക്കാത്ത കൂട്ടുകാരന്‍ 'ചത്തെന്നാ തോന്നുന്നേ ഓടിക്കോടാ...ഓടി രക്ഷപ്പെട്ടോ ...' എന്നു വിളിച്ചുപറഞ്ഞപ്പോഴാണ് അയാള്‍ അവിടെ നിന്നും ഓട്ടം തുടങ്ങുന്നതും

ആഴം

Image
"...അതോടെ അറിയാനാവാത്ത പൊരുള്‍ തേടിയുള്ള അന്വേഷണങ്ങളെല്ലാം അവസാനിക്കുകയും ആ പരംപോരുളിനു മുന്നില്‍‍ ആശ്ചര്യത്തോടെ മൌനമായി നില്‍ക്കുകയെ നിവൃത്തിയുള്ളൂവെന്ന് അറിയുകയും ചെയ്യും. ആ മൌനാത്മകമായ നിശ്ചലത നമ്മെ ആ പോരുളിലേക്ക്, താവോയിലേക്ക് നയിക്കും."                           - ലാവോ ത്സൂ ചക്രവ്യൂഹം ഭേദിക്കുന്നതെങ്ങനെ എന്ന്‍ അഭിമന്യുവിനറിയാം. ഭേദിച്ചശേഷം എന്ത്? എന്നവനറിയില്ലായിരുന്നു  **** അഭിമന്യു സ്ഥലത്തെ പ്രധാന ബാങ്കില്‍ ഒരു കാഷ്യറായിരുന്നു. എന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ അയാള്‍ ആ ഇരുമ്പുമുറിയിലിരുന്നു നോട്ടുകെട്ടുകള്‍ എണ്ണുകയും, അവയില്‍ റബ്ബര്‍ ബാണ്ടിടുകയും എഴുത്തുകുത്തുകള്‍ നടത്തുകയും ചെയ്തുപോന്നു. കമ്പികള്‍ കൊണ്ട് വരിഞ്ഞുകെട്ടിയതായ ഇരുമ്പുമുറി പലപ്പോഴും അയാളെ ജൈയിലുകളെ ഓര്‍മ്മിപ്പിച്ചു. താന്‍ എന്തോ കുറ്റം ചെയ്തതായും അതിനു ശിക്ഷയെന്നോണമാണ് താന്‍ ദിവസവും ആ ഇരുമ്പുമുറിയിലിരുന്നു നോട്ടെണ്ണുന്നത് എന്നും മറ്റുമുള്ള ചിന്തകള്‍ പലപ്പോഴും അയാളില്‍ കടന്നുവന്നിരുന്നു. എങ്കിലും അവ വകവയ്ക്കാതെ പത്തിലും ഇരുപതിലും അന്പതിലും നൂറിലും അഞ്ഞൂറിലും ആയിരത്തിലും ശ്രദ്ധ കേന