Posts

Showing posts from May, 2014

വ്യാസചരിതം

Image
ഇരുന്നൂറു കൊല്ലം മുന്‍പുള്ള ചെപ്പായി ഗ്രാമം. ഓലച്ചൂട്ടുതിറയും ഒടിയനും യക്ഷിയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും എല്ലാം ഉണ്ടായിരുന്ന കാലം. **** ഒരു വൈകുന്നേരം പതിവുപോലെ മുറ്റ മടിക്കുകയായിരുന്നു കാളി. പിറ്റേന്ന് ഇറക്കിപ്പൂജയുളളതാണ്. ഭഗവതി വരുമ്പോള്‍ മുറ്റം അലങ്കോലപ്പെട്ടു കിടന്നാല്‍ കോപിക്കും. പിന്നെ അതുമതി ഈ ജന്മം മുഴുവന്‍ പിഴ കിട്ടും. പേടിയും ഭക്തിയും ചേര്‍ത്തുകൂട്ടിയാണ് കാളി അന്ന് മുറ്റമടിച്ചത്. ന്യൂന മർദ്ദങ്ങ ളുടെ പൊറാട്ട് നാടകം പെട്ടെന്ന് നാടകീയമായി ഒരു മഴ പെയ്യിച്ചു. ആകാശം ഇരുണ്ടു. മേഘങ്ങള്‍ കരുവാളിച്ചു. പിന്നെ പരസ്പരം മുട്ടിയുരുമ്മി. **** ഇടി വെട്ടേറ്റാണ് കാളി മരിച്ചത്. കറുത്ത് പൊള്ളിയ അവളുടെ ശവം അന്നത്തെ മഴ മുഴുവനും നനഞ്ഞിരുന്നു. ഒപ്പം അവളുടെ ചുവന്ന കെട്ടുള്ള ഈര്‍ക്കിലിച്ചൂലും. കാളിയുടെ മരണം നാട്ടുകാര് അറിയുന്നത് പിറ്റേന്ന് രാവിലെയാണ്. കെട്ട്യോന്‍ കളഞ്ഞിട്ട് പോയ കാളിക്ക് മകള്‍ മല്ലിയല്ലാതെ വേറാരും ഉണ്ടായിരുന്നില്ല. കഴിഞ്ഞയാണ്ട് മല്ലിയെ കെട്ടിച്ചയച്ചതില്‍ പിന്നെ അവളങ്ങ് തെക്കാണ് താമസം. മല്ലിയെ വിവരമറിയിക്കാന്‍ ആളെ വിട്ടെങ