Posts

Showing posts from September, 2014

ആഴം

Image
"...അതോടെ അറിയാനാവാത്ത പൊരുള്‍ തേടിയുള്ള അന്വേഷണങ്ങളെല്ലാം അവസാനിക്കുകയും ആ പരംപോരുളിനു മുന്നില്‍‍ ആശ്ചര്യത്തോടെ മൌനമായി നില്‍ക്കുകയെ നിവൃത്തിയുള്ളൂവെന്ന് അറിയുകയും ചെയ്യും. ആ മൌനാത്മകമായ നിശ്ചലത നമ്മെ ആ പോരുളിലേക്ക്, താവോയിലേക്ക് നയിക്കും."                           - ലാവോ ത്സൂ ചക്രവ്യൂഹം ഭേദിക്കുന്നതെങ്ങനെ എന്ന്‍ അഭിമന്യുവിനറിയാം. ഭേദിച്ചശേഷം എന്ത്? എന്നവനറിയില്ലായിരുന്നു  **** അഭിമന്യു സ്ഥലത്തെ പ്രധാന ബാങ്കില്‍ ഒരു കാഷ്യറായിരുന്നു. എന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ അയാള്‍ ആ ഇരുമ്പുമുറിയിലിരുന്നു നോട്ടുകെട്ടുകള്‍ എണ്ണുകയും, അവയില്‍ റബ്ബര്‍ ബാണ്ടിടുകയും എഴുത്തുകുത്തുകള്‍ നടത്തുകയും ചെയ്തുപോന്നു. കമ്പികള്‍ കൊണ്ട് വരിഞ്ഞുകെട്ടിയതായ ഇരുമ്പുമുറി പലപ്പോഴും അയാളെ ജൈയിലുകളെ ഓര്‍മ്മിപ്പിച്ചു. താന്‍ എന്തോ കുറ്റം ചെയ്തതായും അതിനു ശിക്ഷയെന്നോണമാണ് താന്‍ ദിവസവും ആ ഇരുമ്പുമുറിയിലിരുന്നു നോട്ടെണ്ണുന്നത് എന്നും മറ്റുമുള്ള ചിന്തകള്‍ പലപ്പോഴും അയാളില്‍ കടന്നുവന്നിരുന്നു. എങ്കിലും അവ വകവയ്ക്കാതെ പത്തിലും ഇരുപതിലും അന്പതിലും നൂറിലും അഞ്ഞൂറിലും ആയിരത്തിലും ശ്രദ്ധ കേന

പ്രാവും പരുന്തും

Image
"ഭൂതകാലം പലപ്പോഴും സംഭവിക്കുന്നതല്ല. അത് പിന്നീടു കൂട്ടി ച്ചേ ര്‍ക്കപ്പെടുന്നതും, ഓർക്കുന്നതിനായും മറക്കുന്നതിനായും ആവശ്യാനുസരണം തിരുത്തിയെഴുതപ്പെടുന്നതുമാണ്." **** 1. ഇന്ന്  തന്റെ ഇരുപത്തിനാലാം പിറന്നാള് സ്ട്രീറ്റ് റോഡിലെ ബെഞ്ചിലിരുന്നാണ് ഗായത്രി ആഘോഷിക്കുന്നത്. അതിനിടയിലെപ്പോഴോ റോഡിനപ്പുറത്തെ ലൈന്‍ കമ്പിയിലിരുന്ന വെളുത്ത പ്രാവിന്മേല്‍ അവളുടെ നൊട്ടമെത്തുകയും അതവിടെത്തന്നെ തങ്ങി നില്ക്കുകയും ചെയ്തു . പെട്ടെന്നാണ് വൈദ്യതി വികരണങ്ങള്‍ നിലമറന്നു പ്രവര്‍ത്തിക്കുന്നതും ആ വെളുത്ത പ്രാവ് നിലത്തേക്ക് വീഴുന്നതും. **** അതിന്റെ ചലനശേഷി നഷ്ടപ്പെട്ട ശരീരത്തെ ഏറെ നേരം ഗായത്രി നോക്കിയിരുന്നു. ആകാശം ചുവന്നുതുടങ്ങിയപ്പോള്‍ എവിടെ നിന്നോ മറ്റൊരു വെള്ളപ്രാവ് അവിടെയെത്തി. അചഞ്ചലമായ ആ മൃതശരീരത്തിനു മുന്നില്‍ ചെന്നിരുന്നു അത്. പിന്നെ അതിനു ചുറ്റും നടക്കുകയും ചുണ്ടുകള്‍ തറ യിലുരയ്ക്കുകയും പോസ്റിന്മേൽ തലതല്ലുകയും ചെയ്തു. വിഷാദയോ വിഷാദനോ ആയ ആ പ്രാവിന്റെ മകനോ മകളോ ഒരുപക്ഷെ കണവനോ ആണ് അനക്കമില്ലാതെ കിടക്കുന്നത് എന്ന് ഗായത്രി ഊഹിച്ചു. **** പിന്നീടുള്ള