Posts

Showing posts from January, 2015

വേദനയുടെ കഥകൾ

Image
പീറ്റർ പോൾ റൂബൻസ്  എന്ന വിശ്വപ്രസിദ്ധനായ ചിത്രകാരനു  ‘ ദ മാസക്കർ ഓഫ് ഇന്നസെന്റ്സ് ’ എന്ന ചിത്രം വരയ്ക്കാന്‍ പ്രേരണ നല്‍കിയത് എന്താകാം എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.  ക്രൂരത എന്ന വികാരത്തെ ചിത്രീകരിക്കുന്നതിലൂടെ ആ കലാകാരന്‍ ലോകത്തോട് എന്തു സന്ദേശം നല്‍കാനാകും ശ്രമിച്ചത്?  ഭീഷണവും വേദനിപ്പിക്കുന്നതുമായ ഒരു കലാസ്രഷ്ടിയിലൂടെ എങ്ങനെയാണ് ഒരു കലാകാരന്‍ ലോകത്തെ മാറ്റുവാന്‍ ശ്രമിക്കുന്നത്?  അന്ധകാരത്തിനെക്കുറിച്ചുള്ള അവബോധം സ്രഷ്ടിക്കാന്‍ അവശേഷിക്കുന്ന തരിവെളിച്ചത്തെക്കൂടെ മായ്ക്കുക വഴി എന്ത് ധര്‍മ്മമാണ് ഒരു കലാകാരന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്?    **** റൂബൻസിനോട്‌ അന്ന്   ചോദിക്കേണ്ടിയിരുന്ന ഈ ചോദ്യങ്ങള്‍ അബദ്ധവശാല്‍ ഏറ്റുവാങ്ങുകയും ഉത്തരം നല്‍കുവാന്‍ നിര്‍ബന്ധിതനാവുകയുമാണ്  വിക്ടര്‍ ഡാനിയേല്‍ എന്ന അല്പസ്വല്പം സമകാലീനനായ ഒരു എഴുത്തുകാരന്‍. വികടര്‍ എന്നുമുതലാണ്‌ കഥകളെഴുതിത്തുടങ്ങിയതെന്നു അയാള്‍ക്കറിഞ്ഞുകൂടാ. ഒരുപക്ഷെ ആര്‍ക്കും തന്നെ അറിഞ്ഞുകൂടാ. ജീവിതത്തിന്റെ ഹൃദയസ്പര്‍ശിയായ ഏടുകളെ ചിക്കിചികഞ്ഞെടുത്ത് അതിലൂടെ സര്‍ഗാത്മകമതയ്ക്ക് പൂര്‍ണത കൈവരുത്തുവാന്‍ ശ്രമിക്കു