Posts

Showing posts from June, 2015

മാനത്തുകണ്ണികളുടെ രണ്ടു വരവുകൾ

Image
ചെറുപുഷ്പത്തിന്റെയും മാണിക്കത്തിന്റെയും ബാല്യകാല സ്മരണകളില്‍ മിന്നിയും മറഞ്ഞും കുറെ മാനത്തുകണ്ണികള്‍ നീന്തിത്തുടിക്കുന്നുണ്ട്. ഒരു വേലിക്ക് അപ്പുറവും ഇപ്പുറവുമായി ജനിച്ച്, ദീപാരാധനകള്‍ ഒരുമിച്ച് തൊഴുത്, സ്കൂള്‍ മുറിയിലെ നടുവിലെ കീറിനു ഇടത്തും വലത്തുമായി ഇരുന്ന് ആദ്യമൊക്കെ കുസൃതികളും പിന്നീടു നോട്ടങ്ങളും പങ്കുവെച്ച്, ടൂട്ടോറിയലുകളിലൂടെ പ്രണയിച്ചു, ക്രമേണ ഒരുമിച്ച് ജീവിക്കുകയും ചെയ്ത ഇരുവരേയും എന്തൊക്കെയോ ബോധ്യപ്പെടുത്താനായിരുന്നു മാനത്തുകണ്ണികള്‍ അവരുടെ ഓര്‍മ്മകളില്‍ ജന്മമെടുത്തത് **** മാനത്തുകണ്ണികളുടെ ഒന്നാം വരവ്. ചില്ലുകുപ്പിയിലെ മീനുകളെ ആദ്യമായി ചെറുപുഷ്പം കാണുന്നത് ജമീലയുടെ വീട്ടില്‍ വെച്ചാണ്. അവളുടെ ചേട്ടന്‍ എന്നും കുളികഴിഞ്ഞു വരുമ്പോള്‍ തോട്ടില്‍ നിന്നും അവള്‍ക്കായി മീനുകളെ പിടിച്ചുകൊണ്ട് വരും. അവള്‍ അവയെ ഹോര്‍ലിക്സ് കുപ്പിയിലിട്ടു വരാന്തയില്‍ കൊണ്ടുപോയി വയ്ക്കും. അങ്ങനെ പത്തോളം ഹോര്‍ലിക്സ് കുപ്പികള്‍ ജമീലയുടെ വീട്ടിറയത്തെ അലങ്കരിച്ചു. ജമീലയുടെ മീനുകളെ ചെറുപുഷ്പം അസ്സൂയയോടെയും അത്ഭുതത്തോടെയും നോക്കി നിന്നു. അവയുടെ വെള്ളിമേനികളില്‍ പ്രകാശം പതിക്കുമ്പോ