Posts

Showing posts from September, 2015

യക്ഷി

Image
ന്യൂയോര്‍ക്ക് നഗരത്തിലെ അനേകായിരം മട്ടുപ്പാവുകളിലൊന്നില്‍ ജീവനും അനുപമയും അര്‍ദ്ധനഗ്നരായി ആകാശത്തെ നോക്കിയിരുന്നു. അവളുടെ അഴിച്ചിട്ട മുടിയിഴകള്‍ അയാളുടെ നെഞ്ചില്‍ ഒരു പുതപ്പുപോലെ ചേര്‍ന്നിരുന്നു. അതില്‍ നിന്നുമുയര്‍ന്ന കൂവളത്തെണ്ണയുടെ മണം മറ്റൊരു നാട്ടിലെ മറ്റൊരന്തരീക്ഷത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നതായി ജീവനു തോന്നി. കൂവളത്തെണ്ണ അമ്മയ്ക്കെന്നും പ്രിയപ്പെട്ടതാണ്. ഓരോ വട്ടവും നാട്ടില്‍ നിന്നെത്തുന്ന പെട്ടിയില്‍ അത് ഒളിച്ചിരിപ്പുണ്ടാകും. ഓര്‍മ്മയായും സ്നേഹമായും അത് ജീവനെ വേദനിപ്പിക്കാറുണ്ടെന്നു അമ്മയ്ക്കറിയുമായിരുന്നില്ല. അവര്‍ നോക്കിയിരുന്ന ആകാശത്തില്‍ നക്ഷ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരേ നിറത്തിന്റെ പല ഭാവങ്ങള്‍ കൊണ്ട് ആരോ വരയ്ക്കാന്‍ ശ്രമിച്ച പൂര്‍ത്തിയാകാത്ത ചിത്രമായി അത് നിലകൊണ്ടു. മെല്ലെ നീങ്ങുന്ന മേഘങ്ങള്‍ ഒരേ സമയം ഭീതിജനകമായും അതോടൊപ്പം ഏതോ അപൂര്‍വ സംഗീതത്തിന്‍റെ ആരംഭത്തിനായി ഒരുങ്ങുന്ന നൃത്തച്ചുവടുകളുടെ ആദ്യ ഭാഗമായും തോന്നിപ്പിച്ചു. " അനു, നീ കോഫ്മാന്റെ 'ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നസ്  ഓഫ് ബീയിംഗ്' കണ്ടിട്ടുണ്ടോ? &q