Posts

Showing posts from December, 2015

ചിതലുകൾ

Image
ഭാഗം ഒന്ന് : ആന്‍ ഫ്രാങ്ക് നരേന്ദന്റെ പ്രിയപ്പെട്ട കസേരയെ അവന്‍ ‘’ആന്‍ ഫ്രാങ്ക്’’ എന്നാണു വിളിച്ചിരുന്നത്. നരേന്ദ്രന്‍ പരീക്ഷകള്‍ക്ക് പഠിച്ചതും, പ്രേമലേഖനമെഴുതിയതും, പിന്നീട് ഭാരിച്ച ഹൃദയത്തിന്റെ ഞെരുങ്ങിയ അറകളെ കഥകളായി തുറന്നിട്ടതും, അവ പുസ്തകങ്ങളാക്കിയതുമെല്ലാം ആന്‍ ഫ്രാങ്കിന്റെ മടിയിലിരുന്നാണ്. എന്നാല്‍ പെട്ടെന്നൊരു ദിവസം ഒരു വാക്ക് പോലും പറയാതെ, ഒരു സൂചന പോലും നല്‍കാതെ, ആന്‍ ഫ്രാങ്ക് നരേന്ദ്രനെ വിട്ടു എങ്ങോട്ടോ പോയി. പുരയിടത്തിനു ചുറ്റിലും പുരയിടത്തിനുള്ളിലുമെല്ലാം നരേന്ദ്രന്‍ ആന്‍ ഫ്രാങ്കിനെ അന്വേഷിച്ചു. എല്ലാ ചെറുപ്പക്കാരെയും പോലെ ആദ്യം അമ്മയോടാണ് തന്റെ ആന്‍ ഫ്രാങ്കിനെ കണ്ടോ എന്നവന്‍ ചോദിച്ചത്. ‘’ആ പഴയ കസേര ആരെടുക്കാനാ! അവിടെങ്ങാനും തന്നെ കാണും. സദാസമയം മുറിയും ജനലുമടച്ചിരുന്നാല്‍ പിന്നെ കണ്ണ് കാണുവോ? നേരാം വണ്ണം നോക്ക്!’’  “അതല്ലമ്മേ. അതവിടില്ലാ...ഞാന്‍ നോക്കിയതാ...ഇനി വല്ല കള്ളന്മാരെങ്ങാനും....’’ “ഓ പിന്നെ! എന്റെ കുട്ടീടെ കസേര കക്കാനല്ലേ കള്ളന്മാര്‍ക്ക് നേരം. അതിലും വിലയുള്ള പലതും ഉണ്ട് ഈ വിട്ടില്‍.’’ അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ നരേന