ഗൃഹാതുരത്ത്വം



വീടുവിട്ടത് അനുഭൂതികളുടെ തീര്‍ഥാടനത്തിനായിരുന്നു 
ബന്ധങ്ങളുടെ തേങ്ങലുകള്‍ ബാക്കിയാക്കി  
ദ്രവിച്ചു തുടങ്ങിയ തുകല്‍ചെരിപ്പുകള്‍ അഴിച്ചുവെച്ച്‌,
അവന്‍ പുതുമഴയുടെ മണം തേടിയിറങ്ങി.
അനുയാത്രയില്ലാതെ, പാപനാശിനിയിലേക്ക് ...

പുതുമഴ രാത്രിമഴയായ് പെയ്ത നാള്‍ 
അവന്‍ വിഷം തീണ്ടി.
വെളുത്ത  പാദങ്ങള്‍ നീലിച്ചു, 
കറുത്ത രാത്രിയില്‍ കാര്‍മേഘങ്ങള്‍ തിളങ്ങി. 
മഴയുടെ പ്രഹരങ്ങള്‍ ഏറ്റുവാങ്ങി, 
അനുഭൂതികളുടെ വഴിയെ അവന്‍  തിരിഞ്ഞുനടന്നു ..

അമ്മ കാത്തിരിക്കും, 
വീട്ടിലേക്കിനിയും ദൂരമേറെ... 

Comments

Popular posts from this blog

ചിതലുകൾ

മാനത്തുകണ്ണികളുടെ രണ്ടു വരവുകൾ

അശോകന്റെ കൂട്