Posts

കുമ്പസാരം

Image
മുടിപ്പുരയു‍ടെ  പർണ്ണേറ്റ്  നാളില്‍ ആ കറുമ്പന്‍ ചെക്കന്റെ പീയണിക്ക ബലൂണ്‍ ദാക്ഷണ്യമില്ലാതെ കുത്തിപ്പോട്ടിച്ചത് ഓര്മ്മയിലെ ആദ്യ തെറ്റ്. ഇഷ്ടം മറച്ചുവച്ച്   അഭിനയിച്ചതും പോട്ടിക്കരഞ്ഞവൾക്ക്   നെഞ്ചിലിടം കൊടുക്കാത്തതും വേദന പറയാതെ നടന്നകന്നതും എഴുതി മടുത്ത രണ്ടാം തെറ്റ്. വിശപ്പിന് മുന്നില്‍ കൈനീട്ടിക്കരഞ്ഞ ചെമ്പിച്ച മുടിയുള്ള അമ്മയ്ക്കും കുഞ്ഞിനും അച്ഛന്റെ വിയര്‍പ്പുള്ള പത്തുരൂപാ നോട്ടെറിഞ്ഞുകൊടുത്തത് പോറുക്കില്ലെന്നുറപ്പുള്ള മൂന്നാം തെറ്റ് സിദ്ധാന്തങ്ങള്‍ വെറുതെ വിളമ്പിയതും   ചെമ്പരത്തിക്കും  ചോരയ്ക്കും ചുവപ്പ് രണ്ടാണെന്നറിയാതെപോയതും തിമിരം പിടിച്ചവന്റെ നാലാം തെറ്റ് അത്യുന്നതങ്ങളെ  കണ്ടുമോഹിച്ചതും    കണ്ട തു  കണ്ടില്ലെന്നു പറഞ്ഞു നടന്നതും പറഞ്ഞതിലുമധികം പറയാതെവെച്ചതും കുമ്പസാരത്തിലെ മറ്റൊരു തെറ്റ്. തെറ്റുകള്‍ക്ക് കാലം കണക്കുവെയ്ക്കാറില്ലെങ്കിലും  . കർമ്മ ഫലം ഒരു മിഥ്യയാണെങ്കിലും നോവിന്റെ ചെമ്പനീര്‍  ഇനി  ഇറുക്കാതെ വയ്യ... അമ്മേ മാപ്പ്.     ...

ഋതുചക്രം

Image
വസന്തം.. വസന്തത്തിന് ആരും നടാതെ തനിയേ വളര്‍ന്ന നിശാഗന്ധിയുടെ മണമാണ് വസന്തത്തിലാണ് അഭിമന്യു നടക്കാന്‍ പഠിച്ചത് അവനു ചിറകു മുളച്ചതും അവന്റെ മുട്ട് മുറിഞ്ഞതും   ഒരു വസന്തത്തിലാണ് വസന്തത്തിലാണ് അവന്‍ തോട്ടാവാടിയോട് പിണക്കം നടിച്ചതും, അപ്പൂപ്പന്‍താടിയോട് കൂട്ട് കൂടിയതും. വസന്തം … ആശിക്കാന്‍ മറന്ന സ്വര്‍ഗം. ഗ്രീഷ്മം... നെഞ്ചിന്റെ ചൂടില്‍ അവന്‍ അറിയാതെ പോയതാണ് ഗ്രീഷ്മത്തിന്റെ ഉഷ്ണം  ഗ്രീഷ്മത്തിലാണ് അഭിമന്യു നായാട്ട് പഠിച്ചത് അവന്‍ പെണ്ണിനെ കണ്ടതും  അവനു നൊമ്പരം വന്നതും ഒരു ഗ്രീഷ്മത്തിലാണ് ഗ്രീഷ്മത്തിലാണ് അവന്‍ വിപ്ലവമെന്ന ലഹരിയറിഞ്ഞതും, കാല്പനികതയുടെ സാധ്യതകളറിഞ്ഞതും ഗ്രീഷ്മം … ചോരത്തിളപ്പിന്റെ വസന്തം. ശരത്ത്.. നിശാഗന്ധിയുടെ ഇലകള്‍ ചുവന്നപ്പോള്‍ മനംനൊന്ത് തീര്‍ഥാടനത്തിനു പോയതാണ് അമ്മ ശരത്കാലത്താണ് അഭിമന്യു തലയെടുക്കാന്‍ പഠിച്ചത് അവനെ കുളയട്ട കടിച്ചതും അവന്‍ വിളറി വെളുത്തതും ഒരു ശരത്കാലത്താണ് ശരത്കാലത്താണ് അവന്‍ മകന്റെ ജാതകമെഴുതിച്ചതും, പുരയിടത്തിനു മുള്ളുവേലി കെട്ടിയതും. ശരത്ത് … നിശാഗന്ധിയുടെ മോര്‍ച്ചറി. ശിശിരം... ...

അകക്കണ്ണ്

Image
മനസ്സിന് ചുറ്റും ഒരു മതിലുകെട്ടണം പിന്നിലും മുന്നിലും ഒരു കിളിവാതില്‍ അതെ, വാതിലല്ല ‘കിളിവാതില്‍’ അഴികളുള്ള, കണ്ണ് മാത്രം കടക്കുന്ന ഒരു കുഞ്ഞു കിളിവാതില്‍. അതിനുള്ളിലൂടെ നിന്നെ ഞാന്‍ കാണും നിന്റെ കൊലുസ്സിന്റെ കിലുക്കം കേള്‍ക്കും നഗ്നപാദത്തിന്റെ താളമറിയും. കള്ളിമുള്ളില്‍ കാലുടക്കും മുന്പ് അലറി വിളിക്കും ഞാന്‍. അപ്പോള്‍ മാനത്തേക്ക് നോക്കുക നീ കാണുന്ന മിന്നാമിനുങ്ങികളെ, അടഞ്ഞ മനക്കൊട്ടാരത്തിലിരുന്നു ഞാനും കാണുന്നുണ്ടാകും...     

കാനിബാളിസം

Image
സ്വയം ചരിത്രമെഴുതാന്‍ പഠിക്കുന്നതിനുമുന്‍പും   ഇരുകാലികള്‍ക്ക്‌ ചരിത്രമുണ്ടായിരുന്നു അന്നവന്‍ നാല്‍ക്കാലികളെ പച്ചയ്ക്ക് തിന്നിരുന്നു   ചുട്ടെരിക്കാന്‍ തീയുണ്ടാകുന്നതിനും വളരെ മുന്‍പ് ഈശ്വരന്‍ നാല്‍ക്കാലിയല്ലെന്നറിഞ്ഞപ്പോഴാണ്    അവനാദ്യമായ് വര്‍ഗ്ഗബോധമുണ്ടായത്   പിന്നീട്, നിറങ്ങളുടെ അന്തരം മനസിലാക്കിയതിന്‍റെ നാലാംനാള്‍ , അഥവാ സ്വന്തം   പ്രതിബിംബം നേരില്‍ കണ്ടതിന്റെ രണ്ടാംനാള്‍   അവനു വര്‍ണ്ണബൊധമുണ്ടായി   പിന്നീടവന്‍ കലാകാരനായി   ഇരുകാലിയായ ദൈവത്തിനു ഇഷ്ടവര്‍ണ്ണങ്ങള്‍ നല്‍കി   നാല്‍ക്കാലിയെ കുരുതി കൊടുത്തുകൊണ്ട്   അങ്ങേര്‍ക്ക്  ഫാന്‍സ്‌ അസോസിയേഷനുകളും തുടങ്ങി അവന്‍ മദത്തെ മതമാക്കി, മോഹങ്ങളെ ലഹരിയും അങ്ങനെ അനന്തകോടി അത്യുന്നതങ്ങള്‍ കീഴടക്കി ഇരുകാലി വലിയവനായി ജരാനരകള്‍ക്കുപോലും പിടികൊടുക്കാതെ അവന്‍ ഉയര്‍ന്നു അവന്റെ വളര്‍ച്ചയില്‍ കാലംപോലും അമ്പരന്നു **** ഇന്ന് ഇരുകാലി ഒരു വര്‍ഗ്ഗമല്ല വര്‍ഗ്ഗസ്രഷ്ടാവാണ് അവന്‍ പൂജിക്കുന്ന അവന്റെ 'മദ'-ഗ്രന്ഥത്തില്‍ വര്‍ഗ്ഗങ്ങള്‍ ബന്ധിക്കപ്പെട്ടിര...

തിരക്കഥ

Image
ചാരമാകുന്നതിനു മുന്‍പ് കുറിച്ചിട്ട ഒരു കഥയുണ്ട്  ഞാന്‍ ഞാനായും നീ നീയായും അഭിനയിക്കേണ്ടിയിരുന്ന  ഒരു തിരക്കഥ  ചലച്ചിത്രമെന്ന ആഗ്രഹമല്ല  കഥയെന്ന സ്വപ്നം... കൌതുകം! ക്യാമറയും ലൈറ്റ്സോനുമില്ല  ആദിത്യന് നേരെ , ആദിത്യന് കീഴെ  പിന്നെ കടല്‍കാറ്റും കാട്ടാറും  ഉള്ളടക്കം അത്രമാത്രം  മരണമില്ലെന്ന് കരുതിയ ഭ്രാന്തന്‍ ചിന്തകള്‍  മരിക്കില്ലെന്ന് കരുതിയ സങ്കല്പങ്ങള്‍  പ്രപഞ്ചത്തോട് തോന്നിയ  അതിരില്ലാത്ത അഭിനിവേശം  സാക്ഷാത്കാരങ്ങള്‍ക്കായുള്ള അലച്ചില്‍.. ... നക്ഷത്രങ്ങളുടെ  കണ്ണുനീരായിരുന്നു വില്ലന്‍ കഥ മഴയില്‍ കുതിര്‍ന്നു, മഷി പടര്‍ന്നു...  ഒഴുകിപ്പോയ അക്ഷരങ്ങള്‍ക്കിടയിലെവിടെയോ  ഉരുകിനീങ്ങിയ കഥാപാത്രങ്ങള്‍.. ...ഞാന്‍, നീ, നമ്മള്‍ മറന്നുപോയ കഥയില്‍ മനംനൊന്ത്  കഥാവശേഷനായി പാവം കഥാകാരന്‍... ...   

ഗൃഹാതുരത്ത്വം

Image
വീടുവിട്ടത് അനുഭൂതികളുടെ തീര്‍ഥാടനത്തിനായിരുന്നു  ബന്ധങ്ങളുടെ തേങ്ങലുകള്‍ ബാക്കിയാക്കി   ദ്രവിച്ചു തുടങ്ങിയ തുകല്‍ചെരിപ്പുകള്‍ അഴിച്ചു വെച്ച്‌, അവന്‍ പുതുമഴയുടെ മണം തേടിയിറങ്ങി. അനുയാത്രയില്ലാതെ,  പാപനാശിനിയിലേക്ക് ... പുതുമഴ രാത്രിമഴയായ് പെയ്ത നാള്‍  അവന്‍ വിഷം തീണ്ടി. വെളുത്ത  പാദങ്ങള്‍ നീലിച്ചു,  കറുത്ത രാത്രിയില്‍ കാര്‍മേഘങ്ങള്‍ തിളങ്ങി.  മഴയുടെ പ്രഹരങ്ങള്‍ ഏറ്റുവാങ്ങി,  അനുഭൂതികളുടെ വഴിയെ  അവന്‍  തിരിഞ്ഞുനടന്നു .. അമ്മ കാത്തിരിക്കും,  വീട്ടിലേക്കിനിയും ദൂരമേറെ... 

പാരിജാതം

Image
ജന്മാന്തരങ്ങള്‍ അവസാനിക്കുമ്പോള്‍  നമുക്ക് പാരിജാതത്തിന്റെ ചോട്ടില്‍  ഒരിക്കല്‍ക്കൂടി ചെന്നിരിക്കാം  കൂവളത്തിന്റെ മണം  നീയെനിക്ക് തരിക,  നിത്യഗര്‍ഭം ധരിച്ച മയില്‍‌പ്പീലി ഞാന്‍ നിനക്ക്  നല്‍കാം  നമുക്ക് നമ്മുടെ ലൈബ്രറിമുറിയെ ഓര്‍ക്കാം, റോബിന്‍സന്‍ ക്രൂസ്സോയെയും ഉതുപ്പാനെയും ഓര്‍ക്കാം..   നിലാവിനോ ടൊ ത്തു  നമുക്ക്  ചിരിക്കാം   പിന്നെ തോര്‍ത്തില്‍ കുടുങ്ങിയ മാനത്തുകണ്ണിയെ ഓര്‍ത്ത് കരയാം... ഒടുവില്‍ ചിറ്റയറിയാതെ പറിച്ച പാരിജാതങ്ങള്‍  സമ്മാനിക്കും ഞാന്‍  മുടിയില്‍ ചൂടരുത്, കാതില്‍ വയ്ക്കരുത്  അവ  നെഞ്ചോട്‌  ചേര്‍ത്ത്, നക്ഷത്രങ്ങളെ നോക്കി കിടക്കാം... ഒരിക്കലും ഉണരാതെ, സുഖമായുറങ്ങാം.....