ചെപ്പായിയുടെ ഇതിഹാസം

കേട്ടുകഥ വര്‍ഷം ആയിരത്തിത്തോ ളളാ യിരത്തി- ‘ അന്ന് ’ നടന്നൊരു കഥയാണ്... നടന്നു എന്ന് പറയുമ്പോള്‍ നടന്നെന്നു കേട്ടത്. ടെലിഗ്രാമും ടെലിഫോ ണും കടന്നു ചെല്ലാത്ത, വായുപോലും പിള്ളയാണോ പുലയനാണോ എന്നുറപ്പുവരുത്തി മാത്രം മൂക്കിനുള്ളില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ചെപ്പായി എന്ന വയ്ക്കോലും പുല്ലും ആടും മേടും മാടമ്പിയും അമ്പലവാസിയും ആദിവാസിയുമുള്ള ഒരു ചെറിയ ഗ്രാമം. **** പാച്ചു ജനിച്ചത് ഒരു മകരമാസത്തിലായിരുന്നു. നക്ഷത്രം അറിയില്ല. അങ്ങ് താഴ്‌വരയുടെ കീഴെ ആരോ പെറ്റിട്ടുപോയതാണവനെ. ആരെന്നറിയില്ല. പിന്നീടവന്‍ ചിന്തിച്ചിട്ടുമില്ല. എങ്കിലും വേടന്‍ പിഴപ്പിച്ച മണ്ണാത്തി ആരും കാണാതെ കൊണ്ട് കളഞ്ഞതാണെന്നാണ് പൊതുവേയുള്ള നാട്ടുവര്‍ത്തമാനം. എവിടെനിന്നോ വന്ന പേരറിയാത്തൊരു നടോടിത്തളളയ്ക്കാണ് അവനെ കിട്ടിയത്. രാത്രി ചീവീടുകളുടെ കരച്ചിലുകള്‍ക്കിടയില്‍ ആ വയസ്സിത്തളള മനുഷ്യന്റെതായ എന്തോ ഒന്ന് കേട്ടത് തികച്ചും യാദൃശ്ചികമായിരുന്നു. ഒരു നാടിന്റെ തന്നെ ഭാവി ആ കരച്ചിലിലുണ്ടായിരുന്നു എന്ന് അവര്‍ ജന്മത്തില്‍ വിചാരിച്ചിട്ടുണ്ടാവില്ല. *** ...