ഋതുചക്രം
വസന്തം.. വസന്തത്തിന് ആരും നടാതെ തനിയേ വളര്‍ന്ന നിശാഗന്ധിയുടെ മണമാണ് വസന്തത്തിലാണ് അഭിമന്യു നടക്കാന്‍ പഠിച്ചത് അവനു ചിറകു മുളച്ചതും അവന്റെ മുട്ട് മുറിഞ്ഞതും ഒരു വസന്തത്തിലാണ് വസന്തത്തിലാണ് അവന് തോട്ടാവാടിയോട് പിണക്കം നടിച്ചതും, അപ്പൂപ്പന്താടിയോട് കൂട്ട് കൂടിയതും. വസന്തം … ആശിക്കാന്‍ മറന്ന സ്വര്‍ഗം. ഗ്രീഷ്മം... നെഞ്ചിന്റെ ചൂടില്‍ അവന് അറിയാതെ പോയതാണ് ഗ്രീഷ്മത്തിന്റെ ഉഷ്ണം ഗ്രീഷ്മത്തിലാണ് അഭിമന്യു നായാട്ട് പഠിച്ചത് അവന് പെണ്ണിനെ കണ്ടതും അവനു നൊമ്പരം വന്നതും ഒരു ഗ്രീഷ്മത്തിലാണ് ഗ്രീഷ്മത്തിലാണ് അവന് വിപ്ലവമെന്ന ലഹരിയറിഞ്ഞതും, കാല്പനികതയുടെ സാധ്യതകളറിഞ്ഞതും ഗ്രീഷ്മം … ചോരത്തിളപ്പിന്റെ വസന്തം. ശരത്ത്.. നിശാഗന്ധിയുടെ ഇലകള്‍ ചുവന്നപ്പോള്‍ മനംനൊന്ത് തീര്‍ഥാടനത്തിനു പോയതാണ് അമ്മ ശരത്കാലത്താണ് അഭിമന്യു തലയെടുക്കാന്‍ പഠിച്ചത് അവനെ കുളയട്ട കടിച്ചതും അവന് വിളറി വെളുത്തതും ഒരു ശരത്കാലത്താണ് ശരത്കാലത്താണ് അവന് മകന്റെ ജാതകമെഴുതിച്ചതും, പുരയിടത്തിനു മുള്ളുവേലി കെട്ടിയതും. ശരത്ത് … നിശാഗന്ധിയുടെ മോര്‍ച്ചറി. ശിശിരം... വെളുത്തമഞ്