Posts

Showing posts from August, 2014

1351

Image
MSL-1351 എന്ന എണ്‍പത് മോഡല്‍ അംബാസഡര്‍ കാറ് സംസാരിക്കും. അത് മുക്കുകയും മൂളുകയും ചെയ്യും. ഞരക്കങ്ങളിലൂടെയും പുകച്ചിലുകളിലൂടെയും പ്രതിഷേധിക്കും. അതൊക്കെ പക്ഷെ ബാലചന്ദ്രന് മാത്രമേ മനസ്സിലാകുകയുളളൂ . **** ബാലചന്ദ്രന്‍ ഒരു ബീ കോം കാരനാണ്. കുറേക്കാലം അന്നത്തെ തൊഴിൽ വാരികകളുടെ സ്ഥിരം വരിക്കാരനായിരുന്നു. ഒടുവില്‍ നഞ്ചിനുപോലും കാശില്ലാതെ വന്നപ്പോഴാണ് അയാള്‍ വളയം പിടിക്കാന്‍ തീരുമാനിക്കുന്നത്. ‘വണ്ടിപ്പണി ചെയ്യുന്നവനു തെണ്ടിപ്പണിയാകും’ എന്നാണ് ബാലചന്ദ്രന്റെ അച്ഛൻ അയാളോട് പറഞ്ഞത്. ഡിഗ്നിറ്റി ഓഫ് ലേബറിനെക്കുറിച്ച് ലിങ്കന്‍ പറഞ്ഞത് അച്ഛനോട് വിശദീകരിച്ചു എങ്കിലും അച്ഛന്‍ നാലാം ക്ലാസ് വിത്ത് ഗുസ്തി സപ്ലി ആയതുകൊണ്ട് ഒട്ടും ഫലം കണ്ടില്ല. ഒടുവില്‍ വണ്ടി മേടിക്കാന്‍ കാശ് കൊടുക്കില്ല എന്ന് തീര്‍ത്ത് പറഞ്ഞപ്പോഴാണ് ബാലചന്ദ്രന്‍ വീടുവിട്ടിറങ്ങുന്നത്. അങ്ങനെയാണ് അയാള്‍ തന്‍റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സ്ഥലത്തെ പ്രധാന കണ്‍ട്രാക്ക് ശിവന്‍പിള്ളയുടെ മകന് (ബാലചന്ദ്രന്‍ എന്ന് തന്നെ അയാളുടെയും പേര്) വില്‍ക്കുന്നതും, ആ വക കിട്ടിയ കായ് കൊണ്ട് 1351 -നെ സ്വന്തമാക്കുന്നതും. വിദ്യാഭ്യാ