Posts

Showing posts from October, 2024

പൊള്ള

Image
രക്തച്ഛവി നിറഞ്ഞ ഒരു വൈകുന്നേരത്താണ്  എന്റെ എഴുത്ത് നിന്നുപോകുന്നത്   ഹൃദയമിടിപ്പ് താളബദ്ധമാവുകയും  സുഖദുഃഖങ്ങൾ അച്ചടക്കത്തോടെ വേർതിരിക്കപ്പെടുകയും  ആകാശം മേഘചിത്രങ്ങളില്ലാതെ വിരസമാവുകയും ചെയ്തപ്പോൾ  പൂർണ്ണതകൾ മാത്രം നിറഞ്ഞ ഋജുവായ ആ ഇടനാഴിയിൽ  കലഹകാരിയായ എന്റെ എഴുത്ത് നിന്നുപോവുകയായിരുന്നു  എണ്ണമറ്റ പൂർണ്ണവിരാമങ്ങളുടെ നിഷ്ഫലമായ മണ്ണിലേക്ക്‌  വേരുകളൂന്നി നിശ്ചലമാവുകയായിരുന്നു സ്വാഭാവികതകളുടെ സമൃദ്ധിയിലാണ്  എനിക്കെന്റെ എഴുത്ത് നഷ്ടപ്പെടുന്നത്.