പൊള്ള



രക്തച്ഛവി നിറഞ്ഞ ഒരു വൈകുന്നേരത്താണ് 

എന്റെ എഴുത്ത് നിന്നുപോകുന്നത്  

ഹൃദയമിടിപ്പ് താളബദ്ധമാവുകയും 

സുഖദുഃഖങ്ങൾ അച്ചടക്കത്തോടെ വേർതിരിക്കപ്പെടുകയും 

ആകാശം മേഘചിത്രങ്ങളില്ലാതെ വിരസമാവുകയും ചെയ്തപ്പോൾ 

പൂർണ്ണതകൾ മാത്രം നിറഞ്ഞ ഋജുവായ ആ ഇടനാഴിയിൽ 

കലഹകാരിയായ എന്റെ എഴുത്ത് നിന്നുപോവുകയായിരുന്നു 

എണ്ണമറ്റ പൂർണ്ണവിരാമങ്ങളുടെ നിഷ്ഫലമായ മണ്ണിലേക്ക്‌ 

വേരുകളൂന്നി നിശ്ചലമാവുകയായിരുന്നു


സ്വാഭാവികതകളുടെ സമൃദ്ധിയിലാണ് 

എനിക്കെന്റെ എഴുത്ത് നഷ്ടപ്പെടുന്നത്.

Comments

Popular posts from this blog

1351

തകരപ്പെട്ടി

ചിതലുകൾ