അകക്കണ്ണ്




മനസ്സിന് ചുറ്റും ഒരു മതിലുകെട്ടണം
പിന്നിലും മുന്നിലും ഒരു കിളിവാതില്‍
അതെ, വാതിലല്ല ‘കിളിവാതില്‍’
അഴികളുള്ള, കണ്ണ് മാത്രം കടക്കുന്ന
ഒരു കുഞ്ഞു കിളിവാതില്‍.

അതിനുള്ളിലൂടെ നിന്നെ ഞാന്‍ കാണും
നിന്റെ കൊലുസ്സിന്റെ കിലുക്കം കേള്‍ക്കും
നഗ്നപാദത്തിന്റെ താളമറിയും.
കള്ളിമുള്ളില്‍ കാലുടക്കും മുന്പ്
അലറി വിളിക്കും ഞാന്‍.

അപ്പോള്‍ മാനത്തേക്ക് നോക്കുക
നീ കാണുന്ന മിന്നാമിനുങ്ങികളെ,
അടഞ്ഞ മനക്കൊട്ടാരത്തിലിരുന്നു
ഞാനും കാണുന്നുണ്ടാകും...  
  

Comments

  1. how sweet...and sad too..i wonder if it has lots of meanings than simple people like me can understand..what do u say ,my dear bro?

    ReplyDelete
  2. Gud 1 da...simple, short nd sweet..

    ReplyDelete

Post a Comment

Popular posts from this blog

തകരപ്പെട്ടി

കോട

വ്യാസചരിതം