നിഴലിനോട്‌ ..



ആദ്യ പാഠം 'അനുകരണമായിരുന്നു'.
പിന്നീട്  'നില്‍ക്കാനും' 'ഒഴിയാനും' ഒരുപാട് ഗുണം ചെയ്ത ആദ്യ പാഠം!

റിയലിസവും സര്‍റിയലിസവും അന്യരായിരുന്ന ആ കാലത്ത് ,
എന്‍റെ വിരലുകളെ നീ മാനും മീനും മറുതയുമാക്കി.
മണ്ണെണ്ണ വിളക്കിനേം എമര്‍ജന്‍സി ലാംബിനേം ,
എന്തിന്? അഭിമാനിയായ സൂര്യനെ പോലും നീ ശിഘണ്ടിയാക്കി.
പിന്നെ ധൈര്യമായും ഭയമായും, താങ്ങായും തെമ്മാടിയായും,
പ്രത്യക്ഷനും അപ്രത്യക്ഷനുമായി .

എങ്കിലും അന്നെനിക്ക് നിന്നോട് മതിപ്പായിരുന്നു.
ഒരിക്കലെങ്കിലും നീയാകാന്‍  ഞാന്‍ കൊതിച്ചിരുന്നു...

പിന്നീടെന്നോ കാലത്തിന്‍റെ ആര്‍ത്തവത്തിനു മുറ തെറ്റി .
കണിക്കൊന്നയെയും വേണാട് എക്സ്പ്രേസ്സിനേം അത് ഒരുപോലെ വിഡ്ഢികളാക്കി.

അങ്ങനെ നാം അപരിചിതരായി.
നിന്നെ കണ്ടിട്ടും ഞാന്‍ കണ്ടില്ലെന്നു നടിച്ചു, 
നീ  എന്നെയും..
പിന്നെ പ്രണയവും മുന്നേറ്റവുമായി,
കെട്ടിപ്പടുക്കാന്‍ സ്വപ്നങ്ങളായി ,
ചവിട്ടി മെതിക്കാന്‍ ജീവനുകളായി.

അപ്പോഴേക്കും ഞാന്‍ നിന്നെ വെറുത്തിരുന്നു.
ചിരിക്കാനും കരയാനും അറിയാത്ത നിന്നെ ഓര്‍ത്ത്, ഞാന്‍  സ്വയം അഭിമാനിച്ചിരുന്നു .
നിന്‍റെ കഴിവുകേട് എന്‍റെ കഴിവായി ഞാന്‍ കരുതി
വിധികള്‍ക്കും  നഷ്ടങ്ങള്‍കും ഞാന്‍  നിന്നെ ചൂണ്ടി കൊടുത്തു .
പരിഹസിക്കാനും ശപിക്കാനും നിന്നെ ഒരു കളിപ്പാട്ടമാക്കി കഴുക്കോലില്‍ കെട്ടി .

കാലം വീണ്ടും മാറി.
കണിക്കൊന്ന പൂക്കാന്‍ മറന്നു.
എക്സ്പ്രെസ്സിനു പാളം തെറ്റി .
മരണം തൊട്ടും തലോടിയും പലവട്ടം കടന്നു പോയി ,
അതുവരെ കൂട്ടിരുന്ന 'ഒറ്റപ്പെടല്‍', ഒരു ദിവസം അഞ്ചിന്‍റെ  വണ്ടിക്കു നാടുവിട്ടു.

പരിഭവവും പരദൂഷണവും താങ്ങാനാകാതെ ഹൃദയം പൊട്ടാനൊരുങ്ങി.
നെഞ്ചുംകൂട്ടിലിരുന്നു  മറിഞ്ഞും തിരിഞ്ഞും അത് സമരം ചെയ്തു. 
സഹിക്കാതെ വന്നപ്പോള്‍ കള്ളില് 'മുങ്ങി' ഞാന്‍ ചാകാനൊരുങ്ങി ...

**************

ആ കള്ള്  ഷാപ്പിലെ മെഴുകുതിരിയെ സാക്ഷിയാക്കി നീ അന്ന്  വീണ്ടും വന്നു,
അടുത്തിരുന്നു.
കള്ളിന്‍റെ കെട്ടടങ്ങുന്നവരെ   കാത്തിരുന്നു. ..

അതിനിടയിലെപ്പൊഴോ അബോധം 'ബോധത്തോടെ'  ചെവിയില്‍ പറഞ്ഞു...
'നീ' ഞാനായിരിന്നുവെന്നു .




  







Comments

  1. maanyasuhruthe...
    vaakukal kondu thaankalente venaline karayichu kalanju...
    oru marupachayennu paranju nadumarubhoomiyilek nadathi...
    enthaayalm eeyaambattaye pole theenalam lakshyamakiyulla ee yatrayil bharamirakki oru nimisham neduveerpidan oru chumadu thangy thannathinu nandi.....:-)

    ReplyDelete
  2. Revolutionary poem!!! nannayittundu:-) Keep writing..best wishes!!

    ReplyDelete
  3. njn kavitha angane vayikarila....vayich thudangi pakuthi avumbo enik madukum....alel, manasilavila....ith njn muzhuvanum vayichu...kavi uddeshichath manasilayo enu ariyila, pakshe oro vari vayikumbozhum athil enik orupadu artham thoni,what's written in those lines, and in between ...and that was really really good to read...i must start reading more poems. loved yours!!!

    ReplyDelete
  4. i think poetry gives independence..it doesnt matter what d writer thinks..d readers can fly with their own wings...thank you :)

    ReplyDelete

Post a Comment

Popular posts from this blog

തകരപ്പെട്ടി

കോട

വ്യാസചരിതം