പാരിജാതം




ജന്മാന്തരങ്ങള്‍ അവസാനിക്കുമ്പോള്‍ 
നമുക്ക് പാരിജാതത്തിന്റെ ചോട്ടില്‍  ഒരിക്കല്‍ക്കൂടി ചെന്നിരിക്കാം 
കൂവളത്തിന്റെ മണം  നീയെനിക്ക് തരിക, 
നിത്യഗര്‍ഭം ധരിച്ച മയില്‍‌പ്പീലി ഞാന്‍ നിനക്ക്  നല്‍കാം 
നമുക്ക് നമ്മുടെ ലൈബ്രറിമുറിയെ ഓര്‍ക്കാം,
റോബിന്‍സന്‍ ക്രൂസ്സോയെയും ഉതുപ്പാനെയും ഓര്‍ക്കാം..
 നിലാവിനോടൊത്തു നമുക്ക്  ചിരിക്കാം 
 പിന്നെ തോര്‍ത്തില്‍ കുടുങ്ങിയ മാനത്തുകണ്ണിയെ ഓര്‍ത്ത് കരയാം...
ഒടുവില്‍ ചിറ്റയറിയാതെ പറിച്ച പാരിജാതങ്ങള്‍  സമ്മാനിക്കും ഞാന്‍ 
മുടിയില്‍ ചൂടരുത്, കാതില്‍ വയ്ക്കരുത് 
അവ  നെഞ്ചോട്‌  ചേര്‍ത്ത്, നക്ഷത്രങ്ങളെ നോക്കി കിടക്കാം...
ഒരിക്കലും ഉണരാതെ, സുഖമായുറങ്ങാം.....

Comments

Post a Comment

Popular posts from this blog

തകരപ്പെട്ടി

കോട

വ്യാസചരിതം