തിരക്കഥ


ചാരമാകുന്നതിനു മുന്‍പ് കുറിച്ചിട്ട ഒരു കഥയുണ്ട് 
ഞാന്‍ ഞാനായും നീ നീയായും അഭിനയിക്കേണ്ടിയിരുന്ന  ഒരു തിരക്കഥ 
ചലച്ചിത്രമെന്ന ആഗ്രഹമല്ല 
കഥയെന്ന സ്വപ്നം... കൌതുകം!

ക്യാമറയും ലൈറ്റ്സോനുമില്ല 
ആദിത്യന് നേരെ , ആദിത്യന് കീഴെ 
പിന്നെ കടല്‍കാറ്റും കാട്ടാറും 
ഉള്ളടക്കം അത്രമാത്രം 

മരണമില്ലെന്ന് കരുതിയ ഭ്രാന്തന്‍ ചിന്തകള്‍ 
മരിക്കില്ലെന്ന് കരുതിയ സങ്കല്പങ്ങള്‍ 
പ്രപഞ്ചത്തോട് തോന്നിയ  അതിരില്ലാത്ത അഭിനിവേശം 
സാക്ഷാത്കാരങ്ങള്‍ക്കായുള്ള അലച്ചില്‍.....

നക്ഷത്രങ്ങളുടെ  കണ്ണുനീരായിരുന്നു വില്ലന്‍
കഥ മഴയില്‍ കുതിര്‍ന്നു, മഷി പടര്‍ന്നു... 
ഒഴുകിപ്പോയ അക്ഷരങ്ങള്‍ക്കിടയിലെവിടെയോ 
ഉരുകിനീങ്ങിയ കഥാപാത്രങ്ങള്‍.....ഞാന്‍, നീ, നമ്മള്‍

മറന്നുപോയ കഥയില്‍ മനംനൊന്ത് 
കഥാവശേഷനായി പാവം കഥാകാരന്‍......  

Comments

  1. touching sweet beautiful poem...great one dear brother :-)

    ReplyDelete

Post a Comment

Popular posts from this blog

തകരപ്പെട്ടി

കോട

വ്യാസചരിതം