കാനിബാളിസം


സ്വയം ചരിത്രമെഴുതാന്‍ പഠിക്കുന്നതിനുമുന്‍പും 
ഇരുകാലികള്‍ക്ക്‌ ചരിത്രമുണ്ടായിരുന്നു
അന്നവന്‍ നാല്‍ക്കാലികളെ പച്ചയ്ക്ക് തിന്നിരുന്നു 
ചുട്ടെരിക്കാന്‍ തീയുണ്ടാകുന്നതിനും വളരെ മുന്‍പ്

ഈശ്വരന്‍ നാല്‍ക്കാലിയല്ലെന്നറിഞ്ഞപ്പോഴാണ്  
അവനാദ്യമായ് വര്‍ഗ്ഗബോധമുണ്ടായത് 
പിന്നീട്, നിറങ്ങളുടെ അന്തരം മനസിലാക്കിയതിന്‍റെ നാലാംനാള്‍,
അഥവാ സ്വന്തം പ്രതിബിംബം നേരില്‍ കണ്ടതിന്റെ രണ്ടാംനാള്‍ 
അവനു വര്‍ണ്ണബൊധമുണ്ടായി 

പിന്നീടവന്‍ കലാകാരനായി 
ഇരുകാലിയായ ദൈവത്തിനു ഇഷ്ടവര്‍ണ്ണങ്ങള്‍ നല്‍കി 
നാല്‍ക്കാലിയെ കുരുതി കൊടുത്തുകൊണ്ട് 
അങ്ങേര്‍ക്ക്  ഫാന്‍സ്‌ അസോസിയേഷനുകളും തുടങ്ങി
അവന്‍ മദത്തെ മതമാക്കി, മോഹങ്ങളെ ലഹരിയും

അങ്ങനെ അനന്തകോടി അത്യുന്നതങ്ങള്‍ കീഴടക്കി
ഇരുകാലി വലിയവനായി
ജരാനരകള്‍ക്കുപോലും പിടികൊടുക്കാതെ അവന്‍ ഉയര്‍ന്നു
അവന്റെ വളര്‍ച്ചയില്‍ കാലംപോലും അമ്പരന്നു

****

ഇന്ന് ഇരുകാലി ഒരു വര്‍ഗ്ഗമല്ല വര്‍ഗ്ഗസ്രഷ്ടാവാണ്
അവന്‍ പൂജിക്കുന്ന അവന്റെ 'മദ'-ഗ്രന്ഥത്തില്‍
വര്‍ഗ്ഗങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നത് രക്തവും ഹൃദയവുംകൊണ്ടല്ല
കോശങ്ങളാലും ഇന്ദ്രിയങ്ങളാലുമാണ്  

അവന്റെ 'മദ'-ഗ്രന്ഥത്തിന്റെ ആദ്യ പാഠം ‘കാനിബാളിസം’,
അഥവാ സ്വയംപര്യാപ്തത!  

  




Comments

  1. okay..now u r back to ur revolutionary poems..:-).great work my friend..This height of sarcasm takes the readers to a new realm of thoughts..Thats the beauty of ur works-they trigger even some dull minds like mine to have new perceptions about this world and it's people..God bless you dear brother..you are a gifted writer..

    ReplyDelete

Post a Comment

Popular posts from this blog

തകരപ്പെട്ടി

കോട

വ്യാസചരിതം