കുമ്പസാരം

മുടിപ്പുരയു‍ടെ പർണ്ണേറ്റ് നാളില്‍
ആ കറുമ്പന്‍ ചെക്കന്റെ പീയണിക്ക ബലൂണ്‍
ദാക്ഷണ്യമില്ലാതെ കുത്തിപ്പോട്ടിച്ചത്
ഓര്മ്മയിലെ ആദ്യ തെറ്റ്.

ഇഷ്ടം മറച്ചുവച്ച് അഭിനയിച്ചതും
പോട്ടിക്കരഞ്ഞവൾക്ക് നെഞ്ചിലിടം കൊടുക്കാത്തതും
വേദന പറയാതെ നടന്നകന്നതും
എഴുതി മടുത്ത രണ്ടാം തെറ്റ്.

വിശപ്പിന് മുന്നില്‍ കൈനീട്ടിക്കരഞ്ഞ
ചെമ്പിച്ച മുടിയുള്ള അമ്മയ്ക്കും കുഞ്ഞിനും
അച്ഛന്റെ വിയര്‍പ്പുള്ള പത്തുരൂപാ നോട്ടെറിഞ്ഞുകൊടുത്തത്
പോറുക്കില്ലെന്നുറപ്പുള്ള മൂന്നാം തെറ്റ്

സിദ്ധാന്തങ്ങള്‍ വെറുതെ വിളമ്പിയതും  
ചെമ്പരത്തിക്കും  ചോരയ്ക്കും
ചുവപ്പ് രണ്ടാണെന്നറിയാതെപോയതും
തിമിരം പിടിച്ചവന്റെ നാലാം തെറ്റ്

അത്യുന്നതങ്ങളെ കണ്ടുമോഹിച്ചതും  
കണ്ടതു കണ്ടില്ലെന്നു പറഞ്ഞു നടന്നതും
പറഞ്ഞതിലുമധികം പറയാതെവെച്ചതും
കുമ്പസാരത്തിലെ മറ്റൊരു തെറ്റ്.

തെറ്റുകള്‍ക്ക് കാലം കണക്കുവെയ്ക്കാറില്ലെങ്കിലും  .
കർമ്മഫലം ഒരു മിഥ്യയാണെങ്കിലും
നോവിന്റെ ചെമ്പനീര്‍ ഇനി ഇറുക്കാതെ വയ്യ...


അമ്മേ മാപ്പ്.        

Comments

Post a Comment

Popular posts from this blog

തകരപ്പെട്ടി

കോട

വ്യാസചരിതം