കടല്‍


കാറ്റിനോട് പിണങ്ങിയാണ് കടല്‍ത്തീരത്തെത്തിയത്.
വിഷമങ്ങള്‍ പറഞ്ഞു
സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല
അവള്‍ തിരകള്‍ കൊണ്ട് തഴുകി, കണ്ണുനീര്‍ തുടച്ചു
ഒടുവില്‍ ചുംബിക്കാനൊരുങ്ങി.
കാറ്റിനെയോര്‍ത്ത് ഒഴിഞ്ഞുമാറി

കടലിനു നൊന്തു.

അവള്‍ പാറക്കെട്ടുകളില്‍ തിരതല്ലിക്കരഞ്ഞു.
ആപ്പോഴേക്കും കാറ്റ് പിണക്കം മറന്നു തിരികെ വന്നു
ഞങ്ങള്‍ കൈപിടിച്ച് വീട്ടിലേക്ക് നടന്നു.   

*****

വര്‍ഷങ്ങള്‍ കടന്നുപോയി

വീണ്ടും കടല്‍ത്തീരത്തെത്തേക്ക്...
ഇടംകൈയില്‍ കാറ്റ് കൂടെയുണ്ട്
ഒപ്പം പരിഭവങ്ങള്‍, കുറ്റബോധങ്ങള്‍

കടല്‍ ഇന്നും തിരതല്ലിക്കരയുന്നു.

കണ്ണുകള്‍ ചേര്‍ന്നപ്പോള്‍ അവള്‍ പെട്ടെന്ന്‍ ശാന്തമായി.
തിരകള്‍ പാട്ടുപാടി പതിയെ വന്നു,
എന്തോ മറന്നുവെച്ച് തിരികെ പോയി.
ഒരു ചിപ്പി, അതിനുള്ളിലൊരു മുത്ത്.
ഞാനതിനെ കാറ്ററിയാതെ വലംകൈയിലൊളിപ്പിച്ചു.

കടല്‍ ചക്രവാളത്തില്‍ പോയി പൊട്ടിക്കരഞ്ഞു.


കാറ്റും ഞാനും പുഞ്ചിരികള്‍ പങ്കുവെച്ചു...            

Comments

  1. ലളിതം സുന്ദരം...
    നിഷ്കളങ്കമായ അക്ഷരങ്ങൾ...

    കാറ്റും കടലും കൂടെ ഉള്ളിടത്തോളം കാലം എഴുതാനാവട്ടെ... :)

    ReplyDelete
  2. "ഇടംകൈയില്‍ കാറ്റ് കൂടെയുണ്ട്" പുതിയ ഒരു ഇമേജ് ആണത് മനസ്സില് സൃഷ്ടിച്ചത്. വായനയുടെ ഒഴുക്കില് വന്നപ്പൊ ശെരിക്കും കാറ്റുമായി കൈകോര്ത്തുനടക്കുന്നത് മനസ്സില് കണ്ടു. :) മനോഹരം!

    ReplyDelete
  3. beautiful images...well done bro :-)

    ReplyDelete

Post a Comment

Popular posts from this blog

തകരപ്പെട്ടി

കോട

വ്യാസചരിതം