ജല്പനങ്ങൾ

നീ അവസാനിച്ചിടത്തു നിന്നാണ്
ഞാൻ പ്രണയിച്ചു തുടങ്ങിയത്
അതിനു മുൻപ് പ്രണയമുണ്ടായിരുന്നില്ല
ഉറക്കമില്ലാത്ത രാത്രികളും ദിവാസ്വപ്നങ്ങളും മാത്രം

അക്ഷരങ്ങൾ മാത്രം കൂട്ടിരിക്കും
അന്നും ഇന്നും അക്ഷരങ്ങൾ മാത്രം.
നിനക്ക് നല്കാൻ കാത്തുവെച്ചതും   അവ മാത്രമാണ്
ഒറ്റയായും കൂട്ടായുമുള്ള കുറെ അക്ഷരങ്ങൾ

നീ കാതോര്ത്തിരുന്നിരുന്നെങ്കിലും
ഒരുപക്ഷെ കേൾക്കുമായിരുന്നില്ല
കാരണം  അവ എന്നും  ജല്പനങ്ങളായിരുന്നു.
ഉള്ളിൽ  തുടങ്ങി ഉള്ളിൽ തന്നെ അടങ്ങുന്നത്

അതുകൊണ്ടാകാം നീ അവസാനിക്കും വരെ
ഞാൻ പ്രണയിക്കാതിരുന്നത്

Comments

  1. ha..wat a beautiful poem...kudos dear brother...keep writing!!

    ReplyDelete

Post a Comment

Popular posts from this blog

തകരപ്പെട്ടി

കോട

വ്യാസചരിതം